കടപ്പുറം: എസ്.ഡി.പി.ഐ കടപ്പുറം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഷഹീദ് ഷാൻ അനുസ്മരണവും പ്രവർത്തക സംഗമവും സംഘടിപ്പിച്ചു. എസ്.ഡി.പി.ഐ ജില്ലാ ജനറൽ സെക്രട്ടറി ടി.എം അക്ബർ ഉദ്ഘാടനം ചെയ്തു. എസ്.ഡി.പി.ഐ കടപ്പുറം പഞ്ചായത്ത് പ്രസിഡന്റ് കെ.എച്ച് ഷാജഹാൻ അധ്യക്ഷത വഹിച്ചു. എസ്.ഡി.ടി.യു ജില്ലാ പ്രസിഡൻ്റ് സിദ്ദീഖുൽ അക്ബർ, മണ്ഡലം സെക്രട്ടറി ഡോ. മുസമ്മിൽ, മണ്ഡലം ഓർഗനൈസിംഗ് സെക്രട്ടറി ഷഫീദ് ബ്ലാങ്ങാട്, മണ്ഡലം ജോയിന്റ് സെക്രട്ടറി ഇബ്രാഹിം പുളിക്കൽ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. പഞ്ചായത്ത് സെക്രട്ടറി ഷെഫീഖ് തൊട്ടാപ്പ് സ്വാഗതം പറഞ്ഞു. ജോയിന്റ് സെക്രട്ടറി അജ്മൽ പാറയിൽ, പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളായ സലാഹുദ്ദീൻ പി.എച്ച്, മുനീർ അമ്പലത്ത് എന്നിവർ നേതൃത്വം നൽകി. പഞ്ചായത്ത് ട്രഷറർ ജാഫർ വി.എ നന്ദി പറഞ്ഞു.

