ചാവക്കാട്: വെനസ്വേലയെ കടന്നാക്രമിച്ച അമേരിക്കൻ ഗുണ്ടായിസത്തിനെതിരെ സി.പി.എം തിരുവത്ര ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു. കോട്ടപ്പുറം സെൻ്ററിൽ നിന്നും ആരംഭിച്ച പ്രകടനം തിരുവത്ര സ്കൂൾ പരിസരത്ത് സമാപിച്ചു. തുടർന്ന് നടന്ന പ്രതിഷേധ പൊതുയോഗം സി.പി.എം ഏരിയ കമ്മിറ്റി അംഗം എം. ആർ.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ലോക്കൽ കമ്മിറ്റിയംഗം അംഗം കെ.എച്ച് സലാം സ്വാഗതം പറഞ്ഞു. ഏരിയ കമ്മിറ്റി അംഗം കെ.കെ മുബാറക് അദ്ധ്യക്ഷത വഹിച്ചു. പ്രകടനത്തിന് ടി.എം ഹനീഫ, പി.പി രണദിവെ, വി.ജി സഹദേവൻ, ടി.എം ഷഫീക്, പ്രസന്ന രണദിവെ എന്നിവർ നേതൃത്വം നൽകി.

