ഒരുമനയൂർ: ദേശീയ ജന്തു രോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി കുളമ്പുരോഗ ചർമ മുഴ പ്രതിരോധ കുത്തിവെപ്പ് യജ്ഞത്തിന് ഒരുമനയൂർ പഞ്ചായത്തിൽ തുടക്കമായി. പ്രതിരോധ കുത്തിവെപ്പിന്റെ വാക്സിൻ എന്യൂമറേറ്റർക്ക് നൽകി ഒരുമനയൂർ പഞ്ചായത്ത് പ്രസിഡണ്ട് പി.എം താഹിർ ഉദ്ഘാടനം നിർവ്വഹിച്ചു. ഒരുമനയൂർ വെറ്റിനറി ഡിസ്പെൻസറി സർജൻ ഡോ. കെ.ആർ ജിത അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് നഷ്റാ മുഹമ്മദ്, പഞ്ചായത്ത് മെമ്പർമാരായ ഹിഷാം കപ്പൽ, അൻഷിത അസ്‌ലം എന്നിവർ സംസാരിച്ചു.

