ഖബറടക്കം നാളെ (ശനിയാഴ്ച്ച) മണത്തല പള്ളി ഖബർസ്ഥാനിൽ
ചാവക്കാട്: മുതുവട്ടൂരിൽ തീ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. മുതുവട്ടൂർ സർവ്വീസ് സ്റ്റേഷനു സമീപം രായമരക്കാർ വീട്ടിൽ കാസിമിൻ്റെ ഭാര്യ റുഖിയയാണ് (55) മരിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച്ച ഉച്ചക്ക് 12.30 നാണ് സംഭവം. വീടിനു മുന്നിലെ മാലിന്യം കത്തിക്കുന്നതിനിടെ കയ്യിലെ മണ്ണെണ്ണയിലേക്ക് പടർന്നാണ് പൊള്ളലേറ്റത്. തൃശൂർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മക്കൾ: ജാഫർ, ജാസ്മിൻ, ജസീന. മരുമക്കൾ: ഹഫ്സ, നജീബ് (അബൂദാബി), ജാസിം (ദുബൈ). ഖബറടക്കം ശനിയാഴ്ച്ച മണത്തല പള്ളി ഖബർസ്ഥാനിൽ
Related News