ഗുരുവായൂർ: ഇരിങ്ങപ്പുറത്ത് റോഡരികിലൂടെ നടന്നു പോവുകയായിരുന്ന മധ്യവയസ്കന് കടന്നൽ കുത്തേറ്റു. ഇരിങ്ങപ്പുറം പറങ്ങനാട്ട് വീട്ടിൽ സുരേഷി(56)നാണ് കുത്തേറ്റത്. ഇന്നു രാവിലെ എട്ടുമണിയോടെ മണിഗ്രാം അമ്പലത്തിന് സമീപം റോഡിൽ വെച്ചായിരുന്നു സംഭവം. പരിക്കേറ്റയാളെ ഗുരുവായൂർ ആക്ട്സ് ആംബുലൻസ് പ്രവർത്തകർ ചാവക്കാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

