ഗുരുവായൂർ: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കെ. മുരളീധരനെ ഗുരുവായൂരിൽ മത്സരിപ്പിക്കാന്‍ നീക്കം. ഗുരുവായൂരിന് പകരം പട്ടാമ്പി സീറ്റ് ലീഗിന് നല്‍കാനും ആലോചനയുണ്ട്. കെ. മുരളീധരനെ പിതാവ് കരുണാകരന്റെ തട്ടകത്തിലേക്ക് തിരിച്ചു കൊണ്ടുവരുന്നതിനായുള്ള നീക്കങ്ങള്‍ കോണ്‍ഗ്രസ് സജീവമാക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. വര്‍ഷങ്ങളായി ഗുരുവായൂര്‍ ലീഗ് മത്സരിക്കുന്ന മണ്ഡലമാണ്. എന്നാല്‍ ഗുരുവായൂര്‍ കോണ്‍ഗ്രസ് ഏറ്റെടുത്ത് അവിടെ നേരിട്ട് എല്‍ഡിഎഫുമായി പോരിനിറങ്ങാനുള്ള നീക്കമാണ് കോണ്‍ഗ്രസ് നടത്തുന്നത്. കഴിഞ്ഞ നാല് തദ്ദേശ തെരഞ്ഞെടുപ്പുകളിലായി ഗുരുവായൂരില്‍ എല്‍ഡിഎഫിനാണ് മേല്‍ക്കൈ. എന്നാല്‍ ഇത്തവണ മികച്ച മുന്നേറ്റം യുഡിഎഫ് തൃശൂരില്‍ നേടിയ സാഹചര്യത്തില്‍ കൂടിയാണ് പുതിയ നീക്കം.

