ചാവക്കാട്: ചാവക്കാട് അമൃത വിദ്യാലയത്തിൽ വാർഷിക ദിനാഘോഷം സംഘടിപ്പിച്ചു. സ്കൂൾ പ്രിൻസിപ്പൾ ബ്രഹ്മചാരിണി അതീതാമൃത ചൈതന്യയുടെ നേതൃത്യത്തിൽ കോഴിക്കോട് അമൃതാനന്ദമയി മഠത്തിലെ സംപൂജ്യ സ്വാമിജി വിവേകാമൃതാനന്ദപുരി ഭദ്രദീപം കൊളുത്തി സത്സംഗം നടത്തി. തുള്ളൽ കല ആചാര്യൻ മണലൂർ ഗോപിനാഥ് മുഖ്യാതിഥിയായി. വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥിയായിരുന്ന ഡോ.എം.എസ് അപർണ സംസാരിച്ചു. ചടങ്ങിൽ പാഠ്യപാഠ്യേതര പ്രവർത്തനങ്ങളിൽ മികവ് പുലർത്തിയ വിദ്യാർത്ഥികൾക്ക് സമ്മാനങ്ങൾ നൽകി. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.

