പാവറട്ടി: തിരുനെല്ലൂർ ശിവക്ഷേത്രത്തിനു സമീപം ടിപ്പർ ലോറി കുളത്തിലേക്ക് മറിഞ്ഞു. ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു. ഊരുപറമ്പിൽ കുടുംബ ക്ഷേത്രത്തിലേക്കുള്ള വഴിയിൽ എം സാൻ്റുമായി വരികയായിരുന്ന ടിപ്പർ ലോറിയാണ് കുളത്തിലേക്ക് മറിഞ്ഞത്. റോഡിൻ്റെ അരിക് ഇടിഞ്ഞതാണ് അപകടത്തിന് കാരണമായത്. ഇന്ന് ഉച്ചക്ക് ഒരു മണിയോടെയായിരുന്നു അപകടം. ലോറി മറിഞ്ഞ ഉടൻതന്നെ ഡ്രൈവർ ചാടി രക്ഷപ്പെടുകയായിരുന്നു.

