ഗുരുവായൂർ: മമ്മിയൂർ ലിറ്റിൽ ഫ്ലവർ കോളേജിൽ ‘ഗ്ലോറിയ അറ്റ് എൽ.എഫ്’ ക്രിസ്മസ് കാർണിവൽ വർണ്ണാഭമായി. വിവിധ കോളേജ് ടീമുകളുടെ ഫാഷൻ ഷോ, സംസ്ഥാന തല കരോൾ ഗാന മത്സരം എന്നിവ അരങ്ങേറി. കണ്ണാറ ക്ലെയർ ജ്യോതി സ്പെഷ്യൽ സ്കൂളിലെ വിദ്യാർത്ഥികൾ ചേർന്ന് കാർണിവൽ ഉദ്ഘാടനം ചെയ്തു. ഇന്റർനാഷണൽ മോഡൽ ഷിയാസ് കരിം, ഗുരുവായൂർ എ.സി.പി സി പ്രേമാനന്ദകൃഷ്ണൻ എന്നിവർ മുഖ്യാതിഥികളായി. കോളേജിലെ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ‘ലിറ്റിൽ മാർട്ട്’ എന്ന പേരിൽ പത്തോളം സ്റ്റാളുകളും ഉണ്ടായിരുന്നു. വിവിധ കലാപരിപാടികളും അരങ്ങേറി. പ്രിൻസിപ്പാൾ ഡോ. ജെ ബിൻസി, വൈസ് പ്രിൻസിപ്പൾ ഡോ. സി. ലൗലി ജേക്കബ്, ഡോ. ജൂലി ഡൊമിനിക്ക്, റീലി റാഫേൽ, ജിത്തു ജോസഫ്, കോളേജ് ചെയർപേഴ്സൺ അമാന, വൈ.എം.സി.എ പ്രസിഡണ്ട് ബാബു വർഗ്ഗീസ് എന്നിവർ നേതൃത്വം നൽകി.

