ഗുരുവായൂർ: മമ്മിയൂർ ശ്രീ മഹാദേവ ക്ഷേത്രത്തിൽ കഴിഞ്ഞ 5 ദിവസങ്ങളായി നടന്നുവന്നിരുന്ന കർപ്പൂരാദി കലശം സമാപിച്ചു. ഇന്ന് നടന്ന കലശ ചടങ്ങിൽ തന്ത്രി ചേന്നാസ് കൃഷ്ണൻ നമ്പൂതിരിപ്പാട് ബ്രഹ്മകലശം മഹാദേവന് അഭിഷേകം ചെയ്തു. ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാടിൻ്റെ മുഖ്യ കാർമ്മികത്വത്തിലാണ് കർപ്പൂരാദി കലശ ചടങ്ങുകൾ നടന്നത്.

