ചാവക്കാട്: ചാവക്കാട് നഗരസഭ 10-ാം വാർഡ് 20 വർഷത്തിന് ശേഷം സി.പി.എമ്മിൽ നിന്ന് തിരിച്ചു പിടിച്ച നിയുക്ത കൗൺസിലർ സുജാത സത്യനെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് 10-ാം വാർഡ് കമ്മിറ്റി ആദരിച്ചു. പ്രസിഡന്റ് ഹക്കിം ഇംബാർക്ക് അധ്യക്ഷത വഹിച്ചു. നിയുക്ത കൗൺസിലർ സുജാത സത്യൻ, ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി കെ.എസ് സന്ദീപ്, വാർഡ് സെക്രട്ടറി പ്രസാദ് പോൾ, മുൻ കൗൺസിലർ സത്യൻ, രാജീവ് ചെഞ്ചേരി, മുഹമ്മദ്, ഉണ്ണികൃഷ്ണൻ, ശ്രീദർശൻ, സുരേഷ് തുടങ്ങിയവർ സംസാരിച്ചു.

