ചാവക്കാട്: ചാവക്കാട് നഗരസഭ ജനകീയാസൂത്രണ പദ്ധതി പ്രകരം മത്സ്യത്തൊഴിലാളികളുടെ മക്കളുടെ ഉന്നത പഠനത്തിനായി ലാപ് ടോപ് വിതരണം ചെയ്തു. നഗരസഭ ചെയർമാൻ എൻ.കെ അക്ബർ ഉദ്ഘാടനം ചെയ്തു. നഗരസഭ വൈസ് ചെയർപേഴ്സൺ മഞ്ജുഷ സുരേഷ് അധ്യക്ഷത വഹിച്ചു. സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻമാരായ എ.എ മഹേന്ദ്രൻ, എം.ബി രാജലക്ഷ്മി, എ.സി ആനന്ദൻ, സഫൂറ ബക്കർ, ഫിഷറീസ് സബ് ഇൻസ്പെക്ടർ ഫാത്തിമ, കൗൺസിലർമാരായ പി.എം നാസർ, ടി.എ ഹാരിസ് എന്നിവർ സംസാരിച്ചു. ബിരുദം, ബിരുദാനന്തര ബിരുദ വിദ്യാർത്ഥികളായ 20 പേർക്കാണ് ലാപ് ടോപ് നൽകിയത്.