ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം നാരായണീയ ദിനത്തോടനുബന്ധിച്ച് ദേവസ്വം നടത്തിയ നാരായണീയ സപ്താഹം സമാപിച്ചു. ക്ഷേത്രം ആദ്ധ്യാത്മിക ഹാളിൽ നടന്നസപ്താഹത്തിന് തോട്ടം ശ്യാം നമ്പൂതിരി, ഡോ.വി അച്യുതൻ കുട്ടി എന്നിവർ ആചാര്യൻമാരായി. സമാപന ചടങ്ങിൽ ഡപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ ടി രാധിക ആചാര്യൻമാർക്കും പരികർമ്മികൾക്കും ദക്ഷിണ നൽകി. അസിസ്റ്റൻ്റ് മാനേജർമാരായ കെ.ജി സുരേഷ് കുമാർ , കെ.കെ സുഭാഷ് എന്നിവർ സന്നിഹിതരായി. നാരായണീയ ദിനമായ ഇന്ന് രാവിലെ ഏഴു മുതൽ നടന്ന നാരായണീയം സമ്പൂർണ്ണ പാരായണത്തിന് ഡോ. വി അച്യുതൻക്കുട്ടി നേതൃത്വം നൽകി.

