അബുദാബി: ചാവക്കാട് സ്വദേശിക്ക് ജപ്പാനിൽ ഷോട്ടോകാൻ കരാട്ടെയിൽ സെക്കൻ്റ് ഡാൻ ബ്ലാക്ക് ബെൽറ്റ്. ഒരുമനയൂർ തങ്ങൾപടി സ്വദേശി അമ്പലത്ത് വീട്ടിൽ അബൂബക്കറാണ് ഷോട്ടോകാൻ കരാട്ടെയിൽ സെക്കൻ്റ് ഡാൻ ബ്ലാക്ക് ബെൽറ്റ് നേടിയത്. അബുദാബിയിൽ സ്വകാര്യ കമ്പനിയിൽ സീനിയർ അക്കൗണ്ടൻ്റായി ജോലിചെയ്തു വരുന്ന അബൂബക്കർ, ജപ്പാൻ കന്നിഞ്ചുക്കു ഷോട്ടോകാൻ അസോസിയേഷന്റെ ഗോൾഡൻ ജൂബിലി ആഘോഷവുമായി ബന്ധപ്പെട്ട് നടന്ന ഗ്രാൻ്റ് ബ്ലാക്ക് ബെൽറ്റ് പരീക്ഷയിൽ പങ്കെടുക്കാൻ യു.എ.ഇയിൽ നിന്നും ജപ്പാനിലേക്ക് പോയ വിന്നർ കരാട്ടെ ടീം അംഗമായിരുന്നു. അബുദാബി കേരള സോഷ്യൽ സെന്ററിൽ ജെ.എസ്.കെ.കെ.ഒ യു.എ.ഇ ചീഫ് ഇൻസ്ട്രക്ചർ ആൻ്റ് എക്സാമിനർ ഷിഹാൻ അരുൺ കൃഷ്ണന്റെ ശിക്ഷണത്തിലായിരുന്നു കരാട്ടെ പരിശീലനം. അബൂബക്കറിനെ കൂടാതെ സിംറ അയ്യൂബ്, അവനിക അരുൺ, ബിജിത് കുമാർ, നവർ സമീർ, ജാഫർ പനക്കൽ, സെൻസായി ഗോപകുമാർ എന്നിവരും വിവിധ വിഭാഗങ്ങളിൽ ബെൽറ്റുകൾ നേടി നേട്ടം കൈവരിച്ചിട്ടുണ്ട്. വിന്നർ അബുദാബി ടീമിനെ നയിച്ച ജെ.എസ്.കെ.കെ.ഒ യു.എ.ഇ ടെക്നിക്കൽ ഡയറക്ടർ ആൻ്റ് എക്സാമിനർ കിയോഷി എം.എ ഹക്കീം സെവൻത്ത് ഡാൻ ബ്ലാക്ക് ബെൽറ്റും ജെ.എസ്.കെ.കെ.ഒ യു.എ.ഇ ചീഫ് ഇൻസ്ട്രക്ചർ ആൻ്റ് എക്സാമിനർ ഷിഹാൻ അരുൺ കൃഷ്ണൻ സിക്സ്ത്ത് ഡാൻ ബ്ലാക്ക് ബെൽറ്റും നേടി.

