ചാവക്കാട്: അനുവാദമില്ലാതെയും കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചും പ്രകടനം നടത്തിയതിന് നൂറോളം എസ്.ഡി.പി.ഐ പ്രവർത്തകർക്കെതിരെ കേസെടുത്തു. എസ്.ഡി.പി.ഐ തൃശ്ശൂർ ജില്ലാ കമ്മിറ്റി ചാവക്കാട് നടത്തിയ ഹൈവേ ഉപരോധ സമരത്തിൽ പങ്കെടുത്തവർക്കെതിരെയാണ് ചാവക്കാട് പോലീസ് കേസെടുത്തത്.
എസ്.ഡി.പി.ഐ നേതാക്കളെയും പ്രവർത്തകരേയും അകാരണമായി അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചാണ് എസ്.ഡി.പി.ഐ പ്രവർത്തകർ മുഴുവൻ ജില്ലകളിലും ഇന്ന് ഹൈവേ ഉപരോധം സംഘടിപ്പിച്ചത്.