ചാവക്കാട്: തദ്ദേശ തിരഞ്ഞെടുപ്പിനിടയിൽ എസ്. ഐ.ആർ നടത്തുന്നത് അപ്രായോഗികമായിരിക്കുമെന്ന് മുസ്‌ലിം സംസ്ഥാന വൈസ് പ്രസിഡന്റ് സി.എച്ച് റഷീദ്. മുസ്‌ലിം ലീഗ് ചാവക്കാട് മുനിസിപ്പൽ തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായായിരുന്നു അദ്ദേഹം. ബിഹാറിലെ സമീപകാല വോട്ടർ പട്ടിക പരിഷ്കരണത്തിലൂടെ വലിയൊരു വിഭാഗം വോട്ടർമാരെയാണ് പട്ടികയിൽ നിന്നും പൗരത്വത്തിൽ നിന്നും ഒഴിവാക്കിയിട്ടുള്ളത്. സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പുകളെ തടസ്സപ്പെടുത്താനുള്ള “ബിജെപി യുടെ തന്ത്രമാണ്” സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ. സംസ്ഥാനത്തെ തദ്ദേശ തിരഞ്ഞെടുപ്പിന്റെ തിരക്കിനിടയിൽ വോട്ടർ പട്ടിക പരിഷ്കരണം പൂർത്തിയാക്കണമെന്നുള്ള പിടിവാശിയിൽ നിന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ പിന്മാറണമെന്നും സി.എച്ച് റഷീദ് പറഞ്ഞു. മുസ്‌ലിം ലീഗ് മുനിസിപ്പൽ പ്രസിഡന്റ് ഫൈസൽ കാനാംപുള്ളി അധ്യക്ഷത വഹിച്ചു. ജില്ല ട്രഷറർ ആർ.വി അബ്ദുറഹീം, ജില്ല വൈസ് പ്രസിഡന്റ് ഹാറൂൺ റഷീദ്, നിയോജക മണ്ഡലം പ്രസിഡന്റ് ആർ.പി ബഷീർ, ട്രഷറർ ലത്തീഫ് പാലയൂർ, കെ.എം.സി.സി നേതാക്കളായ കെ.കെ മുഹമ്മദ്, അബ്ദു റസാക്, എം.എസ്.എഫ് ജില്ല പ്രസിഡന്റ് ആരിഫ് പാലയൂർ, പ്രവാസി ലീഗ് മണ്ഡലം സെക്രട്ടറി മുഹമ്മദ് അഷറഫ്, നേതാക്കളായ കുഞ്ഞീൻ ഹാജി, അബ്ദുൾ സത്താർ, എൻ.കെ റഹീം, ഇക്ബാൽ കാളിയത്ത്, പി.പി ഷാഹു, എം. എസ് മുസ്തഫ, ഹാഷിം ബ്ലാങ്ങാട്, മജീദ് ചാവക്കാട്, പി.എച്ച് മൊയ്‌ദീൻ, നജീബ് വലിയകത്ത്, അലി മണത്തല, കെ.എം റിയാസ്, ഹാഷിം മാലിക്, സാമ്പാഹ് താഴത്ത്, ദാവുദുൽ ഹക്കീം, സിയാൻ മാളിയേക്കൽ തുടങ്ങിയവർ സംസാരിച്ചു. മുനിസിപ്പൽ ജനറൽ സെക്രട്ടറി പി.എം അനസ് സ്വാഗതവും ഫസൽ കരീം നന്ദിയും പറഞ്ഞു.
ചാവക്കാട് ഉപജില്ല സ്കൂൾ കലോത്സവം

