ചാവക്കാട്: പരിസ്ഥിതി പുന:സ്ഥാപനം എന്ന സംസ്ഥാന സർക്കാരിന്റെ വിപുലമായ ലക്ഷ്യത്തിന്റെ ഭാഗമായി കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്നതിനുള്ള ഫലപ്രദമായ ഇടപെടൽ നടത്തിയ പുന്നയൂർ പഞ്ചായത്തിലെ അഫയൻസ് അസോസിയേഷന് ഹരിത കേരളം മിഷന്റെ ആദരവ്. മന്ത്രി കെ രാജൻ സംസ്ഥാനതല പ്രഖ്യാപനം നടത്തിയ ചടങ്ങിൽ വെച്ച് കെ.എഫ്.ആർ.ഐ ഡയറക്ടർ സി.എസ് കണ്ണൻ വാര്യറിൽ നിന്നും അഫയൻസ് അസോസിയേഷൻ പ്രസിഡന്റ്, എം.കെ സിദ്ധി, സെക്രട്ടറി വി.കെ മണി, ട്രഷറർ പി.എം നിധിൻദാസ്, മുൻ പ്രസിഡന്റ് ടി.എൻ നസ്രുദീൻ, എക്സിക്യൂട്ടീവ് അംഗങ്ങമായ സി.കെ കബീർ, വി.എ ശിഹാബ്, എം.കെ ഇല്യാസ്, കെ.ഐ റിംഷാദ്, മെമ്പർമാരായ കെ.എസ് ബാദുഷ, എം.എം സാലിഹ് എന്നിവർ ഏറ്റുവാങ്ങി.
ചാവക്കാട് ഉപജില്ല സ്കൂൾ കലോത്സവം

