Friday, November 7, 2025

‘കടക്ക് പുറത്ത്’; അവസാന ദിവസം പന്തിയിൽ കല്ലുകടി

ചാവക്കാട്: സ്കൂൾ കലോത്സവത്തിൽ അവസാന ദിവസം പന്തിയിൽ കല്ലുകടി. കലോത്സവത്തിന്റെ അവസാന ദിവസമായ ഇന്ന് ഭക്ഷണത്തിനായി ഗസ്റ്റ് റൂമിലെത്തിയ പോഗ്രാം കമ്മിറ്റി അംഗങ്ങൾ ഉൾപ്പെടെയുള്ള സംഘാടകരെ ഭക്ഷണം നൽകാതെ തിരിച്ചയച്ചു. മാധ്യമ പ്രവർത്തകരെയും ഭക്ഷണ ഹാളിന് മുന്നിൽ തടഞ്ഞു. വിധി കർത്താക്കൾക്ക് മാത്രമാണ് ഭക്ഷണ സൗകര്യമൊരുക്കിയിട്ടുള്ളൂവെന്നും നിങ്ങൾക്ക് വേണമെങ്കിൽ പൊതു പന്തലിൽ പോയി ഭക്ഷണം കഴിക്കാമെന്നുമായിരുന്നു അധികൃതരുടെ ഭാഷ്യം. ഇവിടെ പലരും ഭക്ഷണം കഴിക്കാതെ മടങ്ങി.

നാളിതുവരെയായി ഉപജില്ല – ജില്ലാ -സംസ്ഥാന കലോത്സവങ്ങളിൽ   സംഘാടകർ ഉൾപ്പെടെയുള്ളവർക്ക് ഭക്ഷണത്തിന് പ്രത്യേക സൗകര്യം ഒരുക്കാറുണ്ട്. ഇന്നലെ വരെ ഇവിടെ കഴിഞ്ഞ ദിവസങ്ങളിൽ ഭക്ഷണം കഴിക്കാൻ പ്രത്യേകം സൗകര്യം ഒരുക്കിയിരുന്നു. എന്നാൽ കലോത്സവത്തിന്റെ അവസാന ദിവസമായ ഇന്നാണ് അധികൃതരുടെ ഈ നടപടി. വലിയ  തിരക്കുള്ള പന്തലിൽ പോയി വരി നിന്ന് ഭക്ഷണം കഴിക്കാൻ സമയം അനുവദിക്കാത്തതു കൊണ്ട്  പലരും ഭക്ഷണം കഴിക്കാതെ തിരിച്ചു പോവുകയായിരുന്നു. കാലങ്ങളായി കലോത്സവങ്ങളിൽ നടന്നുവരുന്ന രീതികൾക്കാണ് ഇന്ന് മാറ്റം വരുത്തിയത്. സംഘാടകർ, മാധ്യമ പ്രവർത്തകർ തുടങ്ങിയവരെ അതിഥകളായി പരിഗണിച്ച് ഭക്ഷണം കഴിക്കാൻ പ്രത്യേകം ക്ഷണിക്കാറാണ് പതിവ്. അതേ സമയം, ഫുഡ് കമ്മിറ്റിയിലെ ചിലർ വിധികർത്താക്കളല്ലാത്ത തങ്ങളുടെ സ്വന്തക്കാർക്ക് ഭക്ഷണം വിളമ്പുകയും ചെയ്തു. കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ രാത്രിയിൽ വൻതോതിൽ ഭക്ഷണം ബാക്കി വരികയും കുഴിച്ചുമൂടുകയും ചെയ്തിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments