പുന്നയൂർക്കുളം: ചാവക്കാട് ഉപജില്ല ശാസ്ത്രമേളയിൽ മമ്മിയൂർ എൽ.എഫ് സ്കൂളിന് ഓവറോൾ കിരീടം. എൽ.പി വിഭാഗത്തിൽ ലിറ്റിൽ ഫ്ലവർ ഇംഗ്ലീഷ് മീഡിയം എൽ.പി സ്കൂൾ 148 പോയിന്റ് നേടി ഒന്നാമതെത്തി, ഹൈസ്‌കൂൾ വിഭാഗത്തിൽ മമ്മിയൂർ എൽ.എഫ്.സി.ജി.എച്.എസ്.എസ് 359 പോയിൻ്റ് നേടി ഒന്നാം സ്ഥാനക്കാരയപ്പോൾ ഹയർ സെക്കണ്ടറി വിഭാഗത്തിൽ 429 മമ്മിയൂർ എൽ. എഫ്. സി.ജി.എച്.എസ്.എസ് ആദ്യ സ്ഥാനം നേടി. യു പി വിഭാഗത്തിൽ 194 പോയിന്റ് നേടി വൈലത്തൂർ സെന്റ് ഫ്രാൻസിസ് യു പി എസ് വിജയികളായി.
കടിക്കാട് ഗവ. എച്ച് എസ് എസ്, പുന്നയൂർക്കുളം ആർ ആർ എം യു പി എസ് എന്നിവിടങ്ങളിൽ രണ്ടു ദിവസങ്ങളിലായി നടന്നുവന്ന മേളയുടെ സമാപനം കടിക്കാട് ഗവ ഹയർ സെക്കണ്ടറി സ്‌കൂളിൽ ഗുരുവായൂർ നഗരസഭാ ചെയർമാൻ എം കൃഷ്‌ണദാസ് ഉദ്ഘാടനം ചെയ്തു. പുന്നയൂർക്കുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജാസ്മിൻ ഷഹീർ അധ്യക്ഷത വഹിച്ചു. പുന്നയൂർ പഞ്ചായത്ത് പ്രസിഡൻ്റ് ടി വി സുരേന്ദ്രൻ സമ്മാന വിതരണം ഉദ്ഘാടനം ചെയ്‌തു. സ്‌കൂൾ പ്രിൻസിപ്പൽ പി എസ് സന്തോഷ് സ്വാഗതവും ഹെഡ്‌മാസ്റ്റർ പി എം ജയരാജ് നന്ദിയും പറഞ്ഞു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഇ-കെ നിഷാർ, പി ടി എ പ്രസിഡൻ്റ് വി താജുദ്ധീൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ബിന്ദു ടീച്ചർ, എച്ച്.എം ഫോറം പ്രസിഡൻ്റ് റോബിൻമാസ്റ്റർ, ആധ്യാപക കൂട്ടായ്‌മ ട്രഷറർ ഡെന്നി, സംഘടന പ്രതിനിധികളായ ലിജോ ജോർജ്ജ്, ദീപക് ഡൊമിനിക്, കാമിൽ, അഷ്‌കർ അറക്കൽ തുടങ്ങിയവർ പങ്കെടുത്തു.

