Sunday, January 11, 2026

കണ്ണൂരില്‍ എസ്.ഡി.പി.ഐ പ്രവർത്തകനെ വെട്ടിക്കൊന്നു

കണ്ണൂർ: കണ്ണൂരില്‍ എസ്.ഡി.പി.ഐ പ്രവർത്തകനെ വെട്ടിക്കൊന്നു. കണ്ണവം സ്വദേശി സലാഹുദ്ദീന് ആണ് വെട്ടേറ്റ് മരിച്ചത്

കുടുംബത്തോടൊപ്പം കാറിൽ പോവുകയായിരുന്ന ഇയാളെ ബൈക്കിൽ വന്ന സംഘമാണ് ആക്രമിച്ചത്. ബൈക്കിൽ പിന്തുടർന്ന സംഘം കാറിൽ ഇടിക്കുകയായിരുന്നു. കാറ് നിർത്തി സലാഹുദ്ദീൻ പുറത്തിറങ്ങിയപ്പോഴായിരുന്നു ആക്രമണം.

ഗുരുതരമായി വെട്ടേറ്റ സലാഹുദ്ദീന്റെ കഴുത്ത് അറ്റു തൂങ്ങിയതായാണ് വിവരം. സംഭവസ്ഥലത്തുവെച്ചുതന്നെ മരണം സംഭവിച്ചു. തലശ്ശേരി സഹകരണ ആശുപത്രിയിലെത്തിച്ചു. പിന്നീട് മൃതദേഹം ജനറൽ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

കൊലപാതകത്തിന് പിന്നില്‍ ബി.ജെ.പിയാണെന്ന് എസ്ഡി.പി.ഐ ആരോപിച്ചു.

.

RELATED ARTICLES
- Advertisment -

Most Popular

Recent Comments