ചാവക്കാട്: ബ്ലാങ്ങാട് ജനകീയ സംഗീതസഭയുടെ നേതൃത്വത്തിൽ കൊച്ചിൻ ബഷീർ അനുസ്മരണം സംഘടിപ്പിച്ചു. സംഗീത സഭ പ്രസിഡണ്ട് കീക്കോട്ട് ഹൈദ്രോസ് കോയ തങ്ങൾ, വയലിനിസ്റ്റ് മുസ്തഫ പാടൂർ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. പ്രസിഡണ്ട് സി. മുഹമ്മദലി അധ്യക്ഷത വഹിച്ചു. അഹമ്മദ് മുഈനുദീൻ, എ.കെ ഉണ്ണികൃഷ്ണൻ, ഷംല ഹാഷിം തുടങ്ങിയവർ സംസാരിച്ചു. ഇസ്മയിൽ അഞ്ചങ്ങാടി കൊച്ചിൻ ബഷീറിന്റെ ‘പുണ്യദൂതരേ’ എന്ന ഗാനം ആലപിച്ചു. സെക്രട്ടറി സി.വി പ്രേമരാജൻ സ്വാഗതവും ഹർഷ നന്ദകുമാർ നന്ദിയും പറഞ്ഞു.