Friday, September 20, 2024

പാവിട്ടപ്പുറത്ത് മൂന്ന് കടകളില്‍ മോഷണം; പോലീസ് അന്വേഷണം തുടങ്ങി

കെ.എം അക്ബർ

എടപ്പാള്‍: സംസ്ഥാനപാതയിലെ കച്ചവട കേന്ദ്രങ്ങളില്‍ മോഷണം പതിവാകുന്നു. പാവിട്ടപ്പുറത്ത് മൂന്ന് കടകളിലാണ് മോഷണം നടന്നത്.  കൈരളി മെഡിക്കല്‍ സ്റ്റോര്‍, നെഹ് ല മൊബൈല്‍ ഷോപ്പ്, അബ്ദു സ്റ്റോര്‍ എന്നീ സ്ഥാപനങ്ങളിലാണ് ഷട്ടര്‍ തകര്‍ത്ത് മോഷണം നടന്നത്. പണവും മറ്റ് സാധനങ്ങളുമാണ് മോഷണം പോയത്‌. വെള്ളി, ശനി,ഞായര്‍, ദിവസങ്ങളിലായി കാലടിത്തറയിലെ രണ്ട് കോഴിക്കടകളിലും മേലേ മാന്തടത്തെ ഒരു ഹോട്ടലിലും മോഷണം നടന്നിരുന്നു. തിങ്കളാഴ്ച്ച രാത്രിയില്‍ പാവിട്ടപ്പുറത്തെ മൂന്ന് കടകളിലും ഇപ്പോള്‍ മോഷണം നടന്ന് കഴിഞ്ഞിരിക്കുകയാണ്. രണ്ട് മാസം മുമ്പ് കാളാച്ചാലിലെ ഹോട്ടലിലെ മുഴുവന്‍ സാധനങ്ങളും മോഷണം പോയിരുന്നു. സമാനമായ രീതിയിലാണ് ഞായറാഴ്ച്ച രാത്രിയില്‍ മേലേ മാന്തടത്തെ ഹോട്ടലിലും മോഷണം നടന്നത്. 

RELATED ARTICLES
- Advertisment -

Most Popular

Recent Comments