Monday, October 20, 2025

ചാവക്കാട് ഉപജില്ലാ ശാസ്ത്രമേളക്ക് പുന്നയൂർക്കുളത്ത് നാളെ തുടക്കം; എൻ.കെ അക്ബർ എം.എൽ.എ ഉദ്ഘാടനം ചെയ്യും

പുന്നയൂർക്കുളം: 2025-26 അധ്യയന വർഷത്തെ ചാവക്കാട് ഉപജില്ലാ ശാസ്ത്ര മേള ഒക്ടോബർ 21, 22 തിയതികളിൽ കടിക്കാട് ഗവ ഹയർ സെക്കൻ്ററി സ്കൂൾ, പുന്നയൂർക്കുളം ആർ.ആർ.എം.യു പി സ്കൂൾ എന്നിവടങ്ങളിൽ  നടക്കും. മേളയുടെ ഉദ്ഘാടനം 21ന് രാവിലെ 10 മണിക്ക് എൻ.കെ അക്ബർ എം.എൽ.എ നിർവ്വഹിക്കും. സമാപന സമ്മേളനം 22 ന് വൈകിട്ട് 4 മണിക്ക് മുരളി പെരുനെല്ലി എം.എൽ.എ ഉദ്ഘാടനം ചെയ്യും. ജില്ല പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻ്റിം കമ്മിറ്റി ചെയർമാൻ റഹീം വീട്ടിപ്പറമ്പിൽ , പുന്നയൂർക്കുളം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ജാസ്മിൻ ഷഹീർ, ഗുരുവായൂർ നഗരസഭാ ചെയർമാൻ എം കൃഷ്ണദാസ് തുടങ്ങിയവർ പങ്കെടുക്കും. സബ് ജില്ലയിലെ 96 സ്കൂളുകളിൽ നിന്നുള്ള 3350 ഓളം വിദ്യാർത്ഥികൾ മേളയിൽ പങ്കെടുക്കും. സയൻസ് സോഷ്യൽ സയൻസ് മേളകൾക്ക് പുന്നയൂർക്കുളം രാമരാജ മെമ്മോറിയൽ യു.പി സ്കൂൾ വേദിയാകും. പ്രവൃത്തിപരിചയ മേളയും ഐ.ടി ഗണിതശാസ്ത്രമേളകളും കടിക്കാട് ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ നടക്കും. 

RELATED ARTICLES
- Advertisment -

Most Popular

Recent Comments