Friday, November 22, 2024

മുതുവുട്ടൂരിൽ വീട്ടുപറമ്പിലെ മാലിന്യത്തിന് തീയിടുന്നതിനിടയിൽ അബദ്ധത്തിൽ വീട്ടമ്മക്ക് പൊളളലേറ്റു

ചാവക്കാട്: മുതുവുട്ടൂരിൽ വീട്ടുപറമ്പിലെ മാലിന്യത്തിന് തീയിടുന്നതിനിടയിൽ അബദ്ധത്തിൽ വീട്ടമ്മക്ക് പൊളളലേറ്റു. മുതുവട്ടൂർ കോടതിപ്പടിക്കടുത്ത് രായം മരക്കാർ വീട്ടിൽ 55 വയസ്സുള്ള റുക്കിയക്കാണ് പരിക്കേറ്റത്. ഇന്ന് ഉച്ചക്ക് 12.30 ഓടെയായിരുന്നു സംഭവം.
വീട്ടുമുറ്റത്തെ മാലിന്യത്തിന് തീയിടുന്നതിനിടയിൽ കയ്യിലിരുന്ന മണ്ണെണ്ണ കുപ്പിയിലേക്ക് തീ പടരുകയായിരുന്നു. സാരമായി പൊള്ളലേറ്റ ഇവരെ ചാവക്കാട് കൺസോൾ ആംബുലൻസ് പ്രവർത്തകർ മുതുവട്ടൂർ രാജ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments