Friday, December 5, 2025

യുവമോർച്ച തൃശൂർ നോർത്ത് ജില്ല കമ്മിറ്റി യുവ നേതൃ ശില്പശാല സംഘടിപ്പിച്ചു

കുന്നംകുളം: യുവമോർച്ച തൃശൂർ നോർത്ത് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ  യുവ നേതൃ ശില്പശാല സംഘടിപ്പിച്ചു. ബി.ജെ.പി ജില്ല ജനറൽ സെക്രട്ടറി വിപിൻ കൂടിയേടത്ത് ഉദ്ഘാടനം ചെയ്തു. യുവമോർച്ച ജില്ല പ്രസിഡന്റ് കെ കാളിദാസൻ അധ്യക്ഷത വഹിച്ചു.സംസ്ഥാന സെക്രട്ടറി  അദീന വിവിധ വിഷയങ്ങളെക്കുറിച്ച്  ക്ലാസെടുത്തു.  യുവമോർച്ച ജില്ല ജനറൽ സെക്രട്ടറി യദു സ്വാഗതവും യുവമോർച്ച കുന്നംകുളം മണ്ഡലം പ്രസിഡണ്ട് ശരത് ആലിക്കൽ നന്ദിയും പറഞ്ഞു.  യുവമോർച്ച ജില്ല ജനറൽ സെക്രട്ടറി സുമിത്, ജില്ല മണ്ഡലം ഭാരവാഹികളും യൂത്ത് ഔട്ട്റീച്ച് ചുമതല വഹിക്കുന്നവരും  പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments