Thursday, April 3, 2025

കോണ്‍ഗ്രസ് ഗുരുവായൂർ ബ്ലോക്ക് മുൻ സെക്രട്ടറി അക്ബര്‍ കോനോത്ത് സി.പി.എമ്മിൽ ചേർന്നു

ചാവക്കാട്: കോണ്‍ഗ്രസ് ഗുരുവായൂർ ബ്ലോക്ക് മുൻ സെക്രട്ടറി അക്ബര്‍ കോനോത്ത് സി.പി.എമ്മിൽ ചേർന്നു. മുതുവട്ടൂര്‍ റെഡ് ഹൗസില്‍ ചേര്‍ന്ന ചടങ്ങില്‍ സി.പി.എം ജില്ലാ സെക്രട്ടറിയറ്റംഗം കെ.വി അബ്ദുള്‍ ഖാദര്‍ എം.എല്‍.എ രക്തഹാരം അണിയിച്ച് സ്വീകരിച്ചു. പൂന്താത്ത് റഫീഖ്, ആര്‍.പി ബഷീര്‍ എന്നിവരും സി.പി.എമ്മില്‍ ചേര്‍ന്നു. ചാവക്കാട് നഗരസഭാ ചെയര്‍മാന്‍ എന്‍.കെ അക്ബര്‍ അദ്ധ്യക്ഷനായിരുന്നു. സി.പി.എം ഏരിയാ സെക്രട്ടറി എം കൃഷ്ണദാസ്, പി.വി സുരേഷ്, എ.എച്ച് അക്ബര്‍, എം.ആര്‍ രാധാകൃഷ്ണന്‍, ബിജി എന്നിവരും സംസാരിച്ചു

RELATED ARTICLES
- Advertisment -

Most Popular

Recent Comments