കടപ്പുറം: പ്രവാസിയുടെ ജീവിത സ്പന്ദനങ്ങൾ വരച്ചുകാട്ടുന്ന ഹ്രസ്വ ചിത്രം “ഒസ്യത്ത്”ൻ്റെ അണിയറ പ്രവർത്തകരുടെ സംഗമം ‘ഒസ്യത്ത് മീറ്റ് ആൻ്റ് ഗ്രീറ്റ്’ സംഘടിപ്പിച്ചു. ടീം ദി ക്രിയേറ്റേഴ്സിൻ്റെ ബാനറിൽ അഫ്സൽ തൃത്തല്ലൂർ രചനയും സംവിധാനവും നിർവ്വഹിച്ച് ആഷിക് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ഹ്രസ്വ ചിത്രമാണ് ഒസ്യത്ത്. കറുകമാട് നാലുമണിക്കാറ്റിൽ നടന്ന ചടങ്ങിൽ എഴുത്തുകാരൻ അഹ്മദ് മുഈനുദ്ദീൻ മുഖ്യാതിഥിയായി. ഹ്രസ്വചിത്രത്തിൽ പ്രധാന വേഷങ്ങൾ ചെയ്ത നാടക,സിനിമ മേഖലയിൽ വ്യക്തിമുദ്ര പതിപ്പിച്ച രാജൻ കാഞ്ഞിരക്കോട്, പ്രേമീന്ദർ എന്നിവരെ ആദരിച്ചു.അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിൻ്റെ സംസ്ഥാനതല ഉത്ഘാടനത്തിൻ്റെ ലോഗോ മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ഒസ്യത്തിന്റെ അസോസിയേറ്റ് ഡയറക്ടർ ജേപ്പിയ്ക്ക് ഉപഹാരം സമർപ്പിച്ചു.ഒസ്യത്ത് ടീം അംഗങ്ങളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.
തുടർന്ന് നടന്ന ഒസ്യത്തിൻ്റെ പ്രദർശനവും ശ്രദ്ധേയമായി.