ഗുരുവായൂർ: അയ്യപ്പന്റെ സ്വർണ്ണം കട്ടവരെ സംരക്ഷിക്കുന്ന പിണാറായി വിജയനെതിരെയും ദേവസ്വം മന്ത്രി വാസവൻ രാജി വെക്കണമെന്നാശ്യപ്പെട്ടും ഗുരുവായൂരിൽ പ്രതിഷേധ ജ്വാല തെളിയിച്ച് പ്രകടനം നടത്തി. കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മമ്മിയൂർ കൈരളി ജംഗഷ്നിൽ നടന്ന പ്രതിഷേധം ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് അരവിന്ദൻ പല്ലത്ത് പതാക ജ്വാല മണ്ഡലം പ്രസിഡണ്ട് ഒ.കെ.ആർ മണികണ്ഠന് കൈമാറി ഉദ്ഘാടനം ചെയ്തു. തുടർന്ന് പ്രകടനം നഗരം ചുറ്റി ഗുരുവായൂർ കിഴക്കെനട ഗാന്ധി പ്രതിമ പരിസരത്ത് സമാപിച്ചു. നേതാക്കളായ ആർ രവികുമാർ, കെ.പി ഉദയൻ, ബാലൻ വാറണാട്ട്, സി.എസ് സൂരജ്, കെ.പി.എ റഷീദ്, ഷൈലജ ദേവൻ, ശിവൻ പാലിയത്ത്, ശശി വാറണാട്ട്, വി.എസ് നവനീത്, പ്രദീഷ് ഓടാട്ട്, എം.ബി.രാജലക്ഷ്മി, കെ.കെ രഞ്ജിത്ത്, ഒ.പി ജോൺസൺ, ജോയ് തോമാസ്, ശശികുമാർ പട്ടത്താക്കിൽ, സി അനിൽകുമാർ , മനീഷ് നീലിമന, സി.കെ ഡേവിസ്, സുഷ ബാബു, കെ.പി മനോജ്, മേഴ്സി ജോയ്, സി ശങ്കരനുണ്ണി എന്നിവർ നേതൃത്വം നൽകി.