ഗുരുവായൂർ: ഗുരുവായൂര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ വനിതാ വിങ്ങ് തയ്യാറാക്കിയ സ്മരണിക ‘പെണ്‍ ചിറക്’ പ്രകാശനം ചെയ്തു. സാഹിത്യ അക്കാദമി പുരസ്‌കാര ജേതാവ് ആര്‍ രാജശ്രീ പ്രകാശനം നിർവഹിച്ചു. ഗുരുവായൂർ ടെമ്പിള്‍ എസ്.ഐ. പ്രീത ബാബു സ്മരണിക ഏറ്റുവാങ്ങി. വനിത വിങ് പ്രസിഡന്റ് ടെസി ഷൈജോ അധ്യക്ഷത വഹിച്ചു. റഹ്‌മാന്‍ പി തിരുനെല്ലൂര്‍ ആമുഖ പ്രഭാഷണം നടത്തി. മാംഗ്ലൂര്‍ റിഫൈനറീസ് ബോര്‍ഡ് അംഗം അഡ്വ. സി നിവേദിത, ജി.എം.എ വൈസ് പ്രസിഡന്റ് നീതു ബിനീഷ്, പ്രിയ രാജേന്ദ്രന്‍, ജി.ആര്‍ രുക്മിണി, രാഗി സുനില്‍കുമാര്‍, റോഷ്‌നി അലക്‌സ് എന്നിവര്‍ സംസാരിച്ചു.