ചാവക്കാട്: ഒരുമനയൂർ ഒറ്റത്തെങ്ങിൽ ടെർഫിന് മുന്നിൽ നിർത്തിയിട്ടിരുന്ന ടെമ്പോ ട്രാവലറിൽ മോഷണം. വാഹനത്തിന്റെ വാതിൽ തള്ളിത്തുറന്ന മോഷ്ടാവ് വാഹനത്തിനുള്ളിൽ നിന്നും സ്റ്റീരിയോ, ജാക്കി, തുടങ്ങിയവ മോഷ്ടിച്ചു. കഴിഞ്ഞദിവസം പുലർച്ചെയാണ് സംഭവം. ഒറ്റത്തെങ്ങിൽ താമസിക്കുന്ന മുസ്ലിം വീട്ടിൽ സിറാജുദ്ദീന്റെ വാഹനത്തിലാണ് മോഷണം നടന്നത്. വാഹനത്തിനുള്ളിലെ സിസിടിവിയിൽ പതിഞ്ഞ ദൃശ്യങ്ങൾ സഹിതം വാഹന ഉടമ ചാവക്കാട് പോലീസിൽ പരാതി നൽകിയിട്ടുണ്ട്.