Thursday, October 9, 2025

ഗുരുവായൂർ ക്ഷേത്രത്തിൽ ആനയെ പ്രതീകാത്മകമായി നടയിരുത്തി

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ പ്രതീകാത്മകമായി ആനയെ നടയിരുത്തി. ഇന്ന് രാവിലെ ശീവേലിക്ക് ശേഷമായിരുന്നു ചടങ്ങ്. ക്ഷേത്രം മേൽശാന്തി മൂർത്തിയേടത്ത് മന സുധാകരൻ നമ്പൂതിരി മുഖ്യകാർമികനായി. ബംഗളൂരു സ്വദേശിനി സരസ്വതിയാണ് ആനയെ നടയിരുത്തിയത്. ഇതിനായി പത്തുലക്ഷം രൂപ ദേവസ്വത്തിലടച്ചു. ദേവസ്വം കൊമ്പൻ രവി കൃഷ്ണൻ ആനയെ ആണ് നടയിരുത്തിയത്. ക്ഷേത്രം ഊരാളനും ദേവസ്വം ഭരണസമിതി അംഗവുമായ ബ്രഹ്മശ്രീ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് , അഡ്മിനിസ്ട്രേറ്റർ ഒ.ബി അരുൺകുമാർ, ക്ഷേത്രം ഡി.എ പ്രമോദ് കളരിക്കൽ, ജീവധനം ഡി.എ.എം രാധ, ഫിനാൻസ് ഡി.എ കെ ഗീത  അസിസ്റ്റന്റ് മാനേജർമാരായ എ.വി പ്രശാന്ത്, ജീവ ധനം അസിസ്റ്റന്റ് മാനേജർ  ഇ.സുന്ദര രാജ്, പാരമ്പര്യവകാശികളായ മാദേമ്പാട്ട് ചന്ദ്രശേഖരൻ നമ്പ്യാർ, കിഴക്കേ കണ്ടിയൂർ പട്ടം വാസുദേവൻ നമ്പീശൻ എന്നിവർ സന്നിഹിതരായി. വഴിപാട് നേർന്ന സരസ്വതിയും  കുടുംബാംഗങ്ങളും ഭക്തജനങ്ങളും ചടങ്ങിൽ സന്നിഹിതരായി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments