Thursday, October 9, 2025

അഷ്ടമിരോഹിണി മഹോത്സവം: പ്രവർത്തന മികവിന് സ്നേഹാദരം നൽകി ഗുരുവായൂർ ദേവസ്വം

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിലെ അഷ്ടമി രോഹിണി മഹോത്സവത്തിൻ്റെ വിജയകരമായ നടത്തിപ്പിന് പ്രവത്തന മികവ് പുലർത്തിയ വിവിധ സർക്കാർ ,ദേവസ്വം വകുപ്പുമേധാവികൾക്കും ജീവനക്കാർക്കും ക്ഷേത്രം ഓതിക്കൻമാരുൾപ്പെടെയുള്ള പാരമ്പര്യ പ്രവൃത്തിക്കാർക്കും ഗുരുവായൂർ ദേവസ്വം ഭരണസമിതി സ്നേഹാദരം  നൽകി.  അഷ്ടമിരോഹിണി മഹോത്സവത്തിൻ്റെ അവലോകന യോഗത്തിലായിരുന്നു ആദരം. അഷ്ടമി രോഹിണി നാളിൽ മികച്ച ട്രാഫിക് നിയന്ത്രണവും ക്രമസമാധാനപരിപാലനവും സാധ്യമാക്കിയ പോലീസ് സേനയ്ക്കുള്ള സ്നേഹാദരം ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയനിൽ നിന്നും ഗുരുവായൂർ  എ.സി.പി  പ്രേമാനന്ദകൃഷ്ണൻ ഏറ്റുവാങ്ങി.ചെയർമാൻ എ.സി.പിയെ പൊന്നാടയണിയിച്ചു. നിലവിളക്കും മൊമൻ്റോയും ഉപഹാരമായി സമ്മാനിച്ചു. തുടർന്ന്  ഫയർഫോഴ്സ്, ക്ഷേത്രം ഓതിക്കൻമാർ, ശാന്തിയേറ്റ കീഴ്ശാന്തിമാർ, കഴകം, പത്തുകാർ, വിളക്ക് തൊട, ഉൾപ്പെടെയുള്ള പാരമ്പര്യ പ്രവൃത്തികാർക്കും  ദേവസ്വത്തിലെ  ക്ഷേത്രം, മരാമത്ത് ,ഇലക്ട്രിക്കൽ, ഹെൽത്ത്,വിവിധ വകുപ്പ് മേധാവികൾ, ക്ഷേത്രം പാചക പ്രവൃത്തിക്കാർ ഉൾപ്പെടെ യുളള ജീവനക്കാർ, മെഡിക്കൽ സെൻ്റർ, ആയൂർവ്വേദ ആശുപത്രി വിഭാഗം തലവൻമാർ, ദേവസ്വം സ്കൂൾ ,വാദ്യകല വിദ്യാലയം, ചുമർ ചിത്ര പഠനകേന്ദ്രം പ്രിൻസിപ്പലുമാർ, ദേവസ്വം പി.ആർ.ഒ എന്നിവർ സ്നേഹാദരം എറ്റുവാങ്ങി.അഷ്ടമിരോഹിണി ഉത്സവത്തിനായി പന്തൽ ഒരുക്കിയ രവി, അഖിൽ എന്നീ പന്തൽ പ്രവൃത്തികാർക്കും ആദരവ് നൽകി. അഷ്ടമി രോഹിണി നാളിലെ വിശേഷാൽ കാഴ്ചശീവേലി,മേളം, ഉത്സവ കലാപരിപാടികൾ എന്നിവയുടെ ചിത്രങ്ങൾ പകർത്തിയ സരിത, ഭാവന സ്റ്റുഡിയോ ഉടമകളായ സരിത സുരേന്ദ്രൻ, ഭാവന ഉണ്ണി എന്നിവർക്കും  ചടങ്ങിൽ ദേവസ്വം സ്നേഹാദരം നൽകി. സമ്മേളനം  ദേവസ്വം ചെയർമാൻ ഡോ.വി.കെ വിജയൻ ഉദ്ഘാടനം ചെയ്തു. ദേവസ്വം ഭരണസമിതി അംഗം സി.മനോജ്, അഡ്മിനിസ്ട്രേറ്റർ ഒ.ബി അരുൺകുമാർ എന്നിവർ ചടങ്ങിൽ മികച്ച സേവനം നൽകിയവർക്ക് അഭിനന്ദനമേകി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments