Thursday, October 9, 2025

വിജയദശമി മഹോത്സവം: തിരുവത്രയിൽ നിന്നും മണത്തലയിലേക്ക് ആർ.എസ്.എസ് പദസഞ്ചലനം

ചാവക്കാട്: വിജയദശമി മഹോത്സവത്തോടനുബന്ധിച്ച് രാഷ്ട്രീയ സ്വയംസേവക സംഘം മണത്തല മണ്ഡലത്തിന്റെ നേതൃത്വത്തിൽ പദസഞ്ചലനം സംഘടിപ്പിച്ചു.

തിരുവത്ര കുഞ്ചേരി നാഗരിക്കാവ് ക്ഷേത്ര പരിസരത്തു നിന്നാരംഭിച്ച പദസഞ്ചലനം മണത്തലയിൽ സമാപിച്ചു. തുടർന്ന് നടന്ന പൊതുപരിപാടിയിൽ റിട്ടയേർഡ് അസിസ്റ്റൻറ് ഓഡിറ്റർ ഓഫീസർ എൻ.എസ് സോമസുന്ദരൻ  മുഖ്യാതിഥിയായി. രാഷ്ട്രീയ സ്വയംസേവക സംഘം ഗുരുവായൂർ ഖണ്ട് കാര്യവാഹ് സി.കെ മനോജ് അധ്യക്ഷത വഹിച്ചു. രാഷ്ട്രീയ സ്വയംസേവക സംഘം ഉത്തരകേരള പ്രാന്തിയ ഗ്രാമവികാസ് സംയോജക് എൻ.കെ ബാലകൃഷ്ണൻ  മുഖ്യപ്രഭാഷണം നടത്തി. രാഷ്ട്രീയ സ്വയംസേവക സംഘം ഗുരുവായൂർ ഖണ്ട് സേവാ പ്രമുഖ് കെ.എ ബിജു സ്വാഗതം പറഞ്ഞു. ‘രാഷ്ട്രീയ സ്വയംസേവക സംഘം കേരളത്തിൽ ‘എന്ന പുസ്തകത്തിന്റെ ആദ്യ പതിപ്പ്  എൻ.കെ ബാലകൃഷ്ണനിൽ നിന്നും  ആചാരി തിരുവത്ര  മോഹൻദാസ് ഏറ്റുവാങ്ങി. കേസരി പ്രചരണത്തിന്റെ ഭാഗമായി എൻ.കെ ബാലകൃഷ്ണനിൽ നിന്നും കെ.എസ് സിദ്ധാർത്ഥൻ ആദ്യ വരിസംഖ്യ അടച്ച് രസീത് കൈപ്പറ്റി. 250 പൂർണ്ണഗണ വേഷം അണിഞ്ഞ സ്വയംസേവകർ ഉൾപ്പടെ 500 ഓളം പേർ പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments