കടപ്പുറം: ഗോവയിൽ നടക്കുന്ന നാഷ്ണൽ ഡെഫ് ജൂനിയർ ബോയ്സ് ഫുട്ബോൾ ചാമ്പ്യൻഷിപ്പ് കേരള ടീമിൽ സെലക്ഷൻ നേടിയ റമീസ് അബൂബക്കറിനേയും, ഇൻക്ലൂസീവ് സ്പോർട്സ് ജില്ലാതല മത്സരത്തിൽ ചാവക്കാട് ബി.ആർ.സിയിൽ സ്റ്റാർട്ടിങ്ങ് ജമ്പ് ഫസ്റ്റും അണ്ടർ 14 ഫുട്ബോളിൽ സ്റ്റേറ്റ് ലെവൽ സെലക്ഷൻ നേടിയ മുഹമ്മദ് ആദിലിനേയും മുസ്‌ലിം യൂത്ത് ലീഗ് കടപ്പുറം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു പുതിയങ്ങാടി സി.എച്ച്.മുഹമ്മദ് കോയ നഗറിൽ ലീഗ് ഹൗസിൽ നടന്ന ചടങ്ങിൽ മുസ്‌ലിം ലീഗ് ജില്ലാ വൈസ് പ്രസിഡൻ്റുമാരായ പി.വി ഉമ്മർകുഞ്ഞി, പി.കെ അബൂബക്കർ എന്നിവർ ഉപഹാരങ്ങൾ നൽകി. മുസ്‌ലിം യൂത്ത് ലീഗ് കടപ്പുറം പഞ്ചായത്ത് പ്രസിഡൻ്റ് പി.എ അഷ്കർ അലി അദ്ധ്യക്ഷത വഹിച്ചു. മുസ്‌ലിം ലീഗ് കടപ്പുറം പഞ്ചായത്ത് പ്രസിഡൻ്റ് ബി.കെ സുബൈർ തങ്ങൾ മുഖ്യപ്രഭാഷണം നടത്തി. മുസ്‌ലിം ലീഗ് പഞ്ചായത്ത് ജനറൽ സെക്രട്ടറി പി.എം മുജീബ്, ട്രഷറർ സൈദ്മുഹമ്മദ് പോക്കാക്കില്ലത്ത്, മണ്ഡലം സെക്രട്ടറി വി.എം മനാഫ്, യൂത്ത് ലീഗ് നിയോജക മണ്ഡലം പ്രസിഡൻ്റ് ടി.ആർ ഇബ്രാഹിം, യൂത്ത് ലീഗ് പഞ്ചായത്ത് ഭാരവാഹികളായ റംഷാദ് കാട്ടിൽ, അഡ്വക്കറ്റ് മുഹമ്മദ് നാസിഫ്, എ.കെ മുനീർ, മുസ്‌ലിം ലീഗ്, യൂത്ത് ലീഗ് നേതാക്കളായ ഷാഹുൽഹമീദ് മലക്കി, ഉസ്മാൻ ചാലിൽ, ഹുസ്സൻ ചാലക്കൽ, എ.പി.മുഹമ്മദ് ഹനീഫ, സി.എം ഷമീർ, പി.കെ ഫക്രുദ്ധീൻ, സി.എം ഹുസൈൻ, പി.എം.ഹംസ, ഷാഹു കടവിൽ, പി.കെ ഫവാസ്, എസ്.ടി.യു ഹാർബർ യൂണിയൻ അംഗം ഷൗക്കത്ത് പണ്ടാരി, ഉസ്മാൻ വലിയകത്ത്, മനാഫ്, പരീദ് കുളങ്ങരകത്ത് എന്നിവർ സംബന്ധിച്ചു. യൂത്ത് ലീഗ് പഞ്ചായത്ത് ജനറൽ സെക്രട്ടറി അലി അഞ്ചങ്ങാടി സ്വാഗതവും ട്രഷറർ ഷബീർ പുതിയങ്ങാടി നന്ദിയും പറഞ്ഞു.