ചാവക്കാട്: യുവാവിന് കുത്തേറ്റു. വിവരമറിഞ്ഞെത്തിയ എസ്.ഐയെയും പോലീസുകാരനെയും പ്രതി കുത്തി വീഴ്ത്തി. ചാവക്കാട് എസ്.ഐ ശരത് സോമൻ, സി.പി.ഒ അരുൺ എന്നിവർക്കാണ് കുത്തേറ്റത്. പുതിയ പിടികൂടാൻ ശ്രമിക്കുന്നതിനിടെ മറ്റു മൂന്നു പോലീസുകാരെയും പ്രതി ആക്രമിച്ചു. ഇന്ന് പുലർച്ചയാണ് സംഭവം.