തൃശൂർ: ഡി.വൈ.എഫ്.ഐ തൃശൂർ ജില്ലാ സെക്രട്ടറിയായി റോസ്സൽ രാജിനെ തിരഞ്ഞെടുത്തു. ശബ്ദരേഖ വിവാദത്തിന് പിന്നാലെ ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി ശരത് പ്രസാദിനെ മാറ്റിയ ഒഴിവിലേക്കാണ് റോസ്സൽ രാജിനെ തെരഞ്ഞെടുത്തത്. നിലവിലെ ട്രഷറർ ആണ് റോസൽ രാജ്. ജില്ലാ കമ്മിറ്റി അംഗത്വത്തിൽ നിന്നും ശരത് പ്രസാദിനെ ഒഴിവാക്കി. പാർട്ടി ഫ്രാക്ഷൻ യോഗത്തിൽ സി.പി.എം ജില്ലാ സെക്രട്ടറിയേറ്റം കെ.കെ രാമചന്ദ്രൻ എം.എൽ.എ പങ്കെടുത്തു. ഡി.വൈ.എഫ്.ഐ കേന്ദ്രകമ്മറ്റി അംഗം ആർ രാഹുൽ പങ്കെടുത്ത ജില്ലാ കമ്മിറ്റി യോഗത്തിലാണ് പുതിയ സെക്രട്ടറിയെ തെരഞ്ഞെടുത്തത്.