ഗുരുവായൂർ: സെൻട്രൽ പി.ഡബ്ല്യു.ഡിയിൽ കേരളത്തിൽ നിന്ന് രണ്ട് ഏൻജിനീയർമാരിൽ ഒരാളായി ജോലിയിൽ പ്രവേശിക്കുന്ന ഗുരുവായൂർ തിരുവെങ്കിടം സ്വദേശിനി എം.എസ് അതുല്യയ്ക്ക് നഗരസഭ 18-ാം വാർഡ് കണ്ടംകുളം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്നേഹാദരം നൽകി അനുമോദിച്ചു. സമാദരണ സദസ്സ് മണ്ഡലം പ്രസിഡണ്ട് ഒ.കെ.ആർ മണികണ്ഠൻ ഉൽഘാടനം ചെയ്ത് ഉപഹാര സമർപ്പണം നടത്തി. വാർഡ് പ്രസിഡണ്ട് ജോയ് തോമാസ് അദ്ധ്യക്ഷത വഹിച്ചു. മുതിർന്ന കോൺഗ്രസ് നേതാവ് ശശി വാറണാട്ട് പൊന്നാട അണിയിച്ചു. ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡണ്ട് ബാലൻ വാറണാട്ട്, ബ്ലോക്ക് സെക്രട്ടറി സ്റ്റീഫൻ ജോസ്, ബ്ലോക്ക് ട്രഷറർ വിജയകുമാർ അകമ്പടി, മണ്ഡലം വൈസ് പ്രസിഡണ്ടുമാരായ ഒ.പി ജോൺസൺ, ബാബു സോമൻ , മണ്ഡലം സെക്രട്ടറി ഹരിവടക്കൂട്ട്, മുൻ മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡണ്ട് രജ്ജിത്ത് പാലിയത്ത്, വാർഡ് വൈസ് പ്രസിഡണ്ട് ഷൺമുഖൻ തെച്ചിയിൽ എന്നിവർ സംസാരിച്ചു.