ചാവക്കാട്: പെരിന്തൽമണ്ണ കെ.ആർ.ഇ.എ ജൂനിയർ ഐ.എ.എസ് കോച്ചിംഗ് സെന്ററും തിരുവത്ര അൽഹ്മ ചാരിറ്റബിൾ ട്രസ്റ്റും സംയുക്തമായി സൗജന്യ ഓറിയന്റേഷൻ ക്ലാസ്സ് സംഘടിപ്പിച്ചു. കെ.ആർ.ഇ.എ അക്കാദമി ചെയർമാൻ നജീബ് കാന്തപുരം എം.എൽ.എ ഉദ്ഘാടനം ചെയ്തു. അൽഹ്മ ട്രസ്റ്റ് വൈസ് പ്രസിഡന്റ് എം.എ മൊയ്തീൻഷ അധ്യക്ഷത വഹിച്ചു. കെ.ആർ.ഇ.എ ചീഫ് മാനേജിങ് ഓഫീസർ അഡ്വക്കേറ്റ് മുഹമ്മദ് റോഷിൻ ഓറിയന്റേഷൻ ക്ലാസ്സ് നയിച്ചു. ഡോക്ടർ സിറാജ് പി ഹുസൈൻ വിഷൻ ആൻ്റ് മിഷൻ അവതരണം നടത്തി. വാർഡ് കൗൺസിലർ പി.കെ രാധാകൃഷ്ണൻ, വി.എ മുഹമ്മദ്, ഷമിതാ ഭാനു, പി.കെ റംല ബീവി, എം അബ്ദുൽ നാസർ, ഷബീർ പുളിക്കൽ എന്നിവർ സംസാരിച്ചു. അക്കാദമി ചെയർമാൻ ആർ.വി അഹമ്മദ് കബീർ ഫൈസി സ്വാഗതവും ടി.എം മൊയ്തീൻഷാ നന്ദിയും പറഞ്ഞു.