ചാവക്കാട്: ചാവക്കാട് നഗരസഭ സംഘടിപ്പിച്ച ഹാപ്പി കേരളം പരിപാടി ‘വിനായക സ്തുതി’യോടെയുള്ള സംഗീത നൃത്തത്തോടെ ആരംഭിച്ച സംഭവം വാർത്തയാക്കിയ സർക്കിൾ ലൈവ് ന്യൂസിനെതിരെ ചാവക്കാട് നഗരസഭ ചെയർപേഴ്സൺ നടത്തിയ വർഗീയ പരാമർശം പ്രതിഷേധാർഹം. സംസ്ഥാന സർക്കാരിൻ്റെ ഔദ്യോഗിക പരിപാടിയാണ് ഇതെന്നിരിക്കെ ഏതൊരു മതവിഭാഗത്തിൻ്റെയും പ്രാർത്ഥനയോ മറ്റു ചടങ്ങുകളോ അവതരിപ്പിക്കുന്നത് അനൗചിത്യമാണ്. ഇടതുപക്ഷം ഭരിക്കുന്ന നഗരസഭയിലാണ് ഇത് നടന്നതെന്നത് സംഭവത്തിൻ്റെ ഗൗരവം വർദ്ധിപ്പിക്കുന്നു. ഈ അനൗചിത്യം പരിപാടിയുടെ വീഡിയോ സഹിതം ചൂണ്ടിക്കാണിച്ച സർക്കിൾ ലൈവ് ന്യൂസിനെ വർഗ്ഗീയ പരാമർശത്തിലൂടെ അപഹസിക്കാൻ ശ്രമിച്ച നഗരസഭ ചെയർപേഴ്സൺ തങ്ങൾക്ക് പറ്റിയ അബദ്ധത്തെ മറച്ചുവെക്കാനാണ് ഇതുവഴി ശ്രമിക്കുന്നത്. വാർത്തകളെ വാർത്തകളായി കാണാനുള്ള മാനസികാരോഗ്യം പ്രത്യേകിച്ച് ജനപ്രതിനിധികൾക്ക് ഉണ്ടാകണം. വാർത്തകൾ നിർമ്മിക്കപ്പെടുന്നവയല്ലെന്നും അവ സംഭവിക്കുന്നതാണെന്ന സത്യം ബന്ധപ്പെട്ടവർ തിരിച്ചറിയുമെന്നും പ്രതീക്ഷിക്കുന്നു.
എഡിറ്റർ
സർക്കിൾ ലൈവ് ന്യൂസ്
‘വിനായക സ്തുതി’യോടെ ഹാപ്പി കേരളം പദ്ധതിക്ക് തുടക്കമായി – സർക്കിൾ ലൈവ് ന്യൂസ് പ്രക്ഷേപണം ചെയ്ത വീഡിയോ വാർത്ത
സർക്കിൾ ലൈവ് ന്യൂസ്