ചാവക്കാട്: വിനായക സ്തുതിയോടെ ‘ഹാപ്പി കേരളം’ പദ്ധതി ചാവക്കാട് നഗരസഭയിൽ തുടങ്ങി എന്ന തലക്കെട്ടിൽ സർക്കിൾ ലൈവ് ന്യൂസിൽ വന്ന വാർത്ത തീർത്തും ദുരുദ്ദേശ്യപരമാണെന്ന് ചാവക്കാട് നഗരസഭ ചെയർപേഴ്സൺ. വാർത്ത തയ്യാറാക്കിയ ലേഖകന്റെ വർഗീയ രാഷ്ട്രീയമാണ് അതിലൂടെ പുറത്തുവന്നത്.സർക്കാർ പദ്ധതി വിജയകരമായി നടത്താൻ ചാവക്കാട് നഗരസഭ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിൽ ഒരു ശാസ്ത്രീയ സ്വാഗതസംഗീത നൃത്ത ശിൽപ്പം അവതരിപ്പിച്ചതിനെ വർഗീയ മനസ്സോടെ വിലയിരുത്തുന്ന രീതി വളരെ മോശമാണ്. സംഗീതത്തിലും നൃത്തത്തിലും വർഗീയത കാണുന്ന വികൃതമനസ്സാണ് ഈ വാർത്തയിലൂടെ പുറത്തുവന്നത്. ഇത് അങ്ങേയറ്റം പ്രതിഷേധാർഹമാണെന്നും ചെയർപേഴ്സൺ പറഞ്ഞു.