ചാവക്കാട്: ഡി.എ.ഡബ്ല്യു.എഫ് തിരുവത്ര മേഖല കൺവെൻഷൻ സമാപിച്ചു. സി.പിഎം തിരുവത്ര ലോക്കൽ സെക്രട്ടറി എം.ആർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഭൈമി സുനിലൻ അദ്ധ്യക്ഷത വഹിച്ചു. ഡി.എ.ഡബ്ല്യു.എഫ് ഏരിയ സെക്രട്ടറി ഷാജഹാൻ, പി.പി രണദിവെ, പി.കെ രാധാകൃഷ്ണൻ, പ്രിയ മനോഹരൻ പ്രസന്ന രണദിവെ എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി കൺവെൻഷൻ തെരഞ്ഞെടുത്തു. പ്രസിഡന്റ് – ഭൈമി സുനിലൻ, സെക്രട്ടറി – നൂർജഹാൻ ടി കെ,
ട്രഷറര്‍ – സുനിൽകുമാർ.