കടപ്പുറം: ഗോൾഡൻ ജൂബിലിയുടെ നിറവിൽ കടപ്പുറം ഇരട്ടപ്പുഴ ഉദയ വായനശാല. വാർഷികാഘോഷങ്ങളുടെ സമാപന സമ്മേളനം നാളെ (ഞായർ) സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇരട്ടപ്പുഴ രാമിസ് റീജൻസിയിൽ ഉച്ചതിരിഞ്ഞ് മൂന്നിന് നടക്കുന്ന സമ്മേളനം ഓട്ടം തുള്ളൽ കലാകാരൻ മണലൂർ ഗോപിനാഥ് ഉദ്ഘാടനം ചെയ്യും. മുൻ എം.എൽ.എ കെ.വി അബ്ദുൽ ഖാദർ മുഖ്യാതിഥിയാകും. തുടർന്ന് മണലൂർ ഗോപിനാഥിന്റെ ഓട്ടൻതുള്ളൽ, ഉദയ വായനശാല കലാകാരന്മാരും കലാകാരികളും അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികൾ എന്നിവ അരങ്ങേറും. വായനശാല പ്രസിഡന്റ് ആച്ചി ബാബു, സെക്രട്ടറി വലീദ് തെരുവത്ത്, പ്രോഗ്രാം ചെയർമാൻ സഹദേവൻ ആലിൽ, സതീഭായ്, പ്രസന്ന ചന്ദ്രൻ, മോഹനൻ ആച്ചി, എം.എസ് പ്രകാശൻ, സി സുബൈർ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.