Friday, September 26, 2025

ജി.എസ്.ടി അധിക ഭാരം; ഗുരുവായൂരിൽ ലോട്ടറി തൊഴിലാളികളും സബ് ഏജന്റുമാരും ധർണ്ണ സംഘടിപ്പിച്ചു

ഗുരുവായൂർ: കേന്ദ്ര ഗവൺമെന്റ് 40 ശതമാനം ജി.എസ്.ടി കേരള ഭാഗ്യക്കുറിക്ക് ചുമത്തി, കേരളത്തിലെ പാവപ്പെട്ട തൊഴിലാളികളെ ദ്രോഹിച്ച് അധികഭാരം തൊഴിലാളികളുടെ ചുമലിൽ വയ്ക്കുന്ന ഹോൾ സെയിൽ ഏജന്റുമാരുടെ നടപടിയിൽ പ്രതിഷേധിച്ച്  ഗുരുവായൂരിൽ ലോട്ടറി തൊഴിലാളികളും സബ് ഏജന്റുമാരും ധർണ്ണ സംഘടിപ്പിച്ചു. കിഴക്കേനടയിലെ ഐശ്വര്യ ലോട്ടറി ഏജൻസിക്ക് മുന്നിൽ നടന്ന ധർണ സമരം യൂണിയൻ ജില്ല സെക്രട്ടറി ടി.ബി ദയാനന്ദൻ ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി എം ജയപ്രകാശ് അദ്ധ്യക്ഷത വഹിച്ചു. ഗുരുവായൂർ സി.ഐ.ടി.യു കോഡിനേഷൻ കമ്മറ്റി കൺവീനർ ജയിംസ് ആളൂർ സ്വാഗതവും ജില്ല കമ്മറ്റി അംഗം പി.സി.സന്തോഷ് നന്ദിയും പറഞ്ഞു. വിവിധ മേഖലകളെ പ്രതിനിധികരിച്ച് എം.ടി മണികണ്ൻ, പ്രേമൻ, ബബിത, യു.വി വിനോദ് തുടങ്ങിയവർ പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments