കൊടുങ്ങല്ലൂർ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് മൊബൈൽ ഫോണിൽ അശ്ലീല ദൃശ്യങ്ങൾ കാണിച്ചെന്ന പരാതിയിൽ അഴീക്കോട് ചേപ്പുള്ളി അബ്ദുൾ കരീമി (70) നെ ആറുവർഷം തടവിനും 50,000 രൂപ പിഴയടയ്ക്കുന്നതിനും ശിക്ഷിച്ചു.
ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ പോക്സോ കോടതി ജഡ്ജ് ജയപ്രഭുവാണ് വിധി പ്രസ്താവിച്ചത്. കൊടുങ്ങല്ലൂർ പോലീസ് സബ്ബ് ഇൻസ്‌പെക്ടർ കെ.എസ്. സൂരജ്, ഇൻസ്‌പെക്ടർ ബ്രിജുകുമാർ എന്നിവർ തുടർ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ച കേസിലാണ് ശിക്ഷ. പബ്ലിക് പ്രോസിക്യൂട്ടർമാരായ കെ. സുരാജ്, ലിജി മധു എന്നിവർ ഹാജരായി.