ഗുരുവായൂർ: ഗുരുവായൂർ സായിസഞ്ജീവനി ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ ‘ശ്രീമദ് ഭാഗവത ധർമസൂയ’ത്തിന് തുടക്കമായി. ഷിർദ്ദിസായി മന്ദിരത്തിൽ നടന്ന ശ്രീമദ് ഭാഗവത ധർമ്മസൂയം മഹാമണ്ഡലേശ്വർ ആനന്ദവനം ഭാരതി ഉദ്ഘാടനം ചെയ്തു. മൗനയോഗി സ്വാമി ഹരിനാരായണൻ അധ്യക്ഷത വഹിച്ചു. ഐ.പി രാമചന്ദ്രൻ, ഉണ്ണികൃഷ്ണൻ പുതൂർ, വടക്കുംപാട്ട് നാരായണൻ, കെ.ടി കൃഷ്ണകുമാർ, എക്സിക്യൂട്ടീവ് ട്രസ്റ്റി അരുൺ സി നമ്പ്യാർ എന്നിവർ സംസാരിച്ചു. യജ്ഞാചാര്യനായ വിജു ഗോപാലകൃഷ്ണനെ യജ്ഞവേദിയിലേക്ക് ആനയിച്ചു. ആചാര്യവരണം, ദീപ പ്രോജ്വലനം, കലവറ നിറയ്ക്കൽ എന്നിവ നടന്നു. തുടർന്ന് ഗുരുവായൂർ സർഗ്ഗസപര്യ ഭക്തിഗാന മഞ്ജരി സി.കെ. ജയചന്ദ്രനും സംഘവും നയിക്കുന്ന ഭക്തി ഗാനമേള അരങ്ങേറി. ഒക്ടോബർ രണ്ടുവരെ രാവിലെ മുതൽ ഭാഗവത പാരായണം, ശങ്കു ടി.ദാസ്, ആദിമാർഗി മഹാചണ്ഡാള ബാബു, പി. ആർ. നാഥ ൻ, രാധാകൃഷ്ണൻ കാക്കശേരി തുടങ്ങിയവരുടെ പ്രഭാഷണങ്ങൾ, ഉച്ചയ്ക്ക് പ്രസാദഊട്ട്, മണ ലൂർ ഗോപിനാഥിൻ്റെ ഓട്ടൻതു ള്ളൽ, പഴുവിൽ ഗോകുലം സ്‌കൂളിലെ വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന കലാപരിപാടികൾ, ബ്രഹ്മ കുളം നൃത്തകലാക്ഷേത്രത്തി ൻ്റെ നൃത്ത ശില്‌പം, കലാമണ്ഡലം ജിഷ്ണു പ്രതാപിന്റെ ചാക്യാർകൂത്ത്, സായിശങ്കരിയുടെ തിരുവാതിരകളി എന്നീ വിവിധ കലാപരിപാടികൾ അരങ്ങേറും. 29ന് വൈകീട്ട് രുക്മിണി സ്വയംവര ഘോഷയാത്ര നടക്കും. സെപ്റ്റംബർ 30ന് വിദ്യാഗോപാല മന്ത്രാർച്ചന, ഒക്ടോബർ ഒന്നിന് മഹാപ്രസാദഊട്ട്, വിജയദശമി ദിനത്തിൽ ഷിർദ്ദിസായിബാബ മഹാസമാധി ദിനവും ആചരിക്കും.