Wednesday, September 24, 2025

കെ.ജെ ഷൈനെതിരെ അപവാദ പ്രചരണം; ചാവക്കാട് നഗരസഭ കോൺഗ്രസ് കൗൺസിലർക്കെതിരെ പരാതി

ചാവക്കാട്: സി.പി.എം പറവൂർ ഏരിയ കമ്മിറ്റിയം​ഗവും കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ എറണാകുളം മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥിയുമായിരുന്ന കെ.ജെ ഷൈനെതിരെ ചാവക്കാട് നഗരസഭ കോൺഗ്രസ് കൗൺസിലർ സമൂഹമാധ്യമങ്ങളുടെ അപവാദ പ്രചരണം നടത്തിയെന്ന് പോലീസിൽ പരാതി. ചാവക്കാട് നഗരസഭ ഒമ്പതാം വാർഡ് കൗൺസിലർ കെ.വി സത്താറിനെതിരെയാണ് സി.പി.എം ചാവക്കാട് ലോക്കല്‍കമ്മിറ്റി സെക്രട്ടറി പി.എസ് അശോകനും മഹിളാ അസോസിയേഷന്‍ ചാവക്കാട് മേഖല സെക്രട്ടറി എം.ബി രാജലക്ഷ്മിയും ചാവക്കാട് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments