ചാവക്കാട്: വ്യാജ പ്രചാരണം നടത്തിയ ചാവക്കാട് നഗരസഭ 9ാം വാർഡ് കൗണ്‍സിലറായ കെ.വി സത്താര്‍ ജനങ്ങളോട് മാപ്പ് പറഞ്ഞ് കൗൺസിലർ സ്ഥാനം രാജിവച്ച് മാന്യത കാട്ടണമെന്ന് ഡി.വൈ.എഫ്.ഐ ചാവക്കാട് മേഖല കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. 9-ാം വാര്‍ഡില്‍ പാലിയേറ്റീവ് പ്രവര്‍ത്തനം നടത്തുന്നതിന്‍റെ പേരില്‍ കാലപഴക്കം വന്ന ആംബുലന്‍സാണ് വാങ്ങിയത്. ഇത് മാസങ്ങള്‍ക്കകം കട്ടപ്പുറത്ത് കയറുകയും ചെയ്തു. തകരാറിലായ ആംബുലന്‍സ് സ്പോണ്‍സറെ കണ്ടെത്തി വാങ്ങിയതില്‍ അന്ന് തന്നെ ഡി.വൈ.എഫ്.ഐ ആരോപണം ഉയര്‍ത്തിയിരുന്നതായി യോഗം അഭിപ്രായപ്പെട്ടു. 15 വര്‍ഷം കഴിഞ്ഞ വാഹനങ്ങള്‍ സര്‍ക്കാര്‍ ആവശ്യത്തിന് ഉപയോഗിക്കരുതെന്നും അത്തരം വാഹനങ്ങള്‍ നഗരസഭ കണ്ടം ചെയ്യണമെന്നുമുള്ള നിയമം അറിഞ്ഞുകൊണ്ടും നഗരസഭക്ക് വാഹനം ഏറ്റെടുക്കാന്‍ സാധിക്കില്ലെന്ന് മനസ്സിലാക്കിയുമാണ് ചാവക്കാട് നഗരസഭ കൗൺസിലർ കെ.വി സത്താര്‍ നഗരസഭ സെക്രട്ടറിയുടെ ചുമതലയുണ്ടായിരുന്ന നഗരസഭ എഞ്ചിനീയര്‍ക്ക് സ്വന്തം ലെറ്റര്‍ പാഡില്‍ ആംബുലന്‍സ് നഗരസഭ ഏറ്റെടുക്കണമെന്ന് കാണിച്ച് അപേക്ഷ നല്‍കിയത്. നഗരസഭ എഞ്ചിനീയര്‍ക്ക് ഓഫീസില്‍ വെച്ച് അപേക്ഷ കൊടുക്കുന്നതിന്‍റെ ഫോട്ടോക്ക് പുറകില്‍ ആംബുലന്‍സിന്‍റെ ചിത്രം എഡിറ്റ് ചെയ്ത് നഗരസഭക്ക് ആംബുലന്‍സ് നല്‍കി, നഗരസഭ അത് ഏറ്റെടുത്തു എന്ന പേരിലാണ് വ്യാജമായി ചിത്രം പ്രചരിപ്പിച്ചത്. കാലപഴക്കം ചെന്നതും നിയമപ്രകാരം ഒരു കാരണവശാലും ഏറ്റെടുക്കാന്‍ സാധിക്കാത്തതുമായ ആംബുലന്‍സ് നഗരസഭക്ക് നല്‍കി എന്ന വ്യാജ പ്രചാരണം തിരഞ്ഞെടുക്കപ്പെട്ട കൗൺസിലർ ചെയ്തത് നിയമവിരുദ്ധവും കൗണ്‍സിലറെന്ന നിലയില്‍ നുണപ്രചാരണവും സത്യപ്രതിജ്ഞാ ലംഘനവുമാണെന്നും
വ്യാജപ്രചാരണം നടത്തിയ ഈ കൗൺസിലർ ജനങ്ങളോട് മാപ്പ് പറഞ്ഞു കൗൺസിലർ സ്ഥാനം രാജിവെക്കണമെന്നും ഡി.വൈ.എഫ്.ഐ ആവശ്യപ്പെട്ടു.