Tuesday, September 23, 2025

മുസ്ലിം ലീഗ് ഗുരുവായൂർ  മുനിസിപ്പൽ കൺവെൻഷൻ സംഘടിപ്പിച്ചു

ഗുരുവായൂർ: മുസ്ലിം ലീഗ് ഗുരുവായൂർ  മുനിസിപ്പൽ കൺവെൻഷൻ സംഘടിപ്പിച്ചു. മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി കെ.കെ ഹംസക്കുട്ടി ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് മുനിസിപ്പൽ സെക്രട്ടറി നൗഷാദ് അഹമ്മു അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് നിയോജക മണ്ഡലം വൈസ് പ്രസിഡന്റ്‌ ആർ.എം അബൂബക്കർ, 

മുൻ കൗൺസിലർ റഷീദ് കുന്നിക്കൽ, ബാപ്പു പിലാക്ക വീട്ടിൽ, എം.പി ഹനീഫ, ഷിഹാബ് കാരക്കാട്, അഷറഫ് പിള്ളക്കാട്, അഡ്വ. റിഷാദ്, യൂസഫലി ആർച്ച്, ഹസ്സൻ ഗമയ, ജിഷ നൗഷാദ്, അസൂറ ഷാജഹാൻ എന്നിവർ സംസാരിച്ചു. സൈന, റെസിയ സാലി,സൈനബ,റെനീഫ, കദീജ, ഫാത്തിമ, രവി, സജി മോസ്കോ, റെഷീദ് പാലയൂർ, കെ. വി. റെഫീക്ക് തുടങ്ങിയവർ പങ്കെടുത്തു. നൗഷാദ് നെടുംപറമ്പ് സ്വാഗതവും ജംഷീർ പാലുവായ് നന്ദിയും പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments