കടപ്പുറം: വോട്ട് കൊള്ളക്കാരിൽ നിന്നും രാജ്യത്തെ രക്ഷിക്കണമെന്നാവശ്യപ്പെട്ട് എസ്.ഡി.പി.ഐ കടപ്പുറം പഞ്ചായത്ത് കമ്മിറ്റി പദയാത്ര സംഘടിപ്പിച്ചു. മാട്ടുമ്മൽ നാലുമണികാറ്റിൽ നിന്ന് ആരംഭിച്ച പദയാത്ര ലൈറ്റ് ഹൗസ് സെന്ററിൽ സമാപിച്ചു. എസ്.ഡി.പി.ഐ ഗുരുവായൂർ മണ്ഡലം ജോയിന്റ് സെക്രട്ടറി ഇബ്രാഹിം പുളിക്കൽ, ജാഥ ക്യാപ്റ്റൻ. പഞ്ചായത്ത് വൈസ് പ്രസിഡന്റ് യാസീൻ ബ്ലാങ്ങാടിന് കൈമാറി. സമാപന സമ്മേളനം ജില്ലാ വൈസ് പ്രസിഡന്റ് ഉമ്മർ മുക്താർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ.എച്ച് ഷാജഹാൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഷെഫീഖ് പി.എം സ്വാഗതം പറഞ്ഞു. മണ്ഡലം-പഞ്ചായത്ത് നേതാക്കളായ ഡോ. മുസമ്മിൽ, ഇബ്രാഹിം പുളിക്കൽ, ഷെഫീദ് ബ്ലാങ്ങാട്, അജ്മൽ തൊട്ടാപ്പ്, സലാഹു പി.എച്ച്, ജാഥാ വൈസ് ക്യാപ്റ്റൻ ജാഫർ വി.എ എന്നിവർ സംസാരിച്ചു.