ഒരുമനയൂർ: എൽ.ഡി.എഫ് ഒരുമനയൂർ പഞ്ചായത്ത് കമ്മിറ്റിയുടെ വികസന ജാഥ സമാപിച്ചു. മുത്തന്മാവിൽ നടന്ന സമാപന സമ്മേനം എൻ.കെ അക്ബർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സി.പി.ഐ ലോക്കൽ സെക്രട്ടറി കെ.വി രാജേഷ് അധ്യക്ഷത വഹിച്ചു. ജാഥാ ക്യാപ്റ്റൻ പഞ്ചായത്ത് പ്രസിഡന്റ് വിജിത സന്തോഷ്, വൈസ് ക്യാപ്റ്റൻ ഇ.ടി ഫിലോമിന, ജാഥ മാനേജർ കെ.വി രവീന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷൈനി ഷാജി, സി.പി.എം ലോക്കൽ സെക്രട്ടറി ജോഷി ഫ്രാൻസിസ്, സി.പി.എം ഏരിയ കമ്മിറ്റി അംഗം ഉണ്ണികൃഷ്ണൻ, ഇ.കെ ജോസ്, എം.വി സുരേഷ് എന്നിവർ സംസാരിച്ചു.